ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടപ്പോൾ ലോക്കോ പൈല‌റ്റ് ട്രെയിൻ നിർത്തി, അഭിനന്ദനവുമായി റെയില്‍വേ മന്ത്രി

0
344
Elephants-crossing-railway-
Elephants-crossing-railway-

മനുഷ്യത്വം ഉളവാകുന്ന സമീപനത്താൽ ആനകളുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റ്. റെയില്‍പാളം മുറിച്ച്‌ കടക്കുമ്പോൾ  മൃഗങ്ങള്‍ ട്രെയിന്‍ തട്ടി മരണമടയുന്നത് പ്രതിദിനം സംഭവിക്കാറുണ്ട്. വളവുകളിലും മ‌റ്റും നില്‍ക്കുന്ന മൃഗങ്ങളെ കണ്ടാലും അതിവേഗം ബ്രേക്ക് പിടിച്ച്‌ വണ്ടി നിര്‍ത്താന്‍ ലോക്കോ പൈല‌റ്റുമാര്‍ക്ക് ചിലപ്പോള്‍ കഴിയാറില്ല. എന്നാല്‍ പശ്ചിമബംഗാളിലെ സിവോക്-ഗുല്‍മ പാതയില്‍ ഒരു ലോക്കോ പൈല‌റ്റ് ചെയ്ത പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

elephants-crossing-tracks
elephants-crossing-tracks

റെയില്‍പാത മുറിച്ച്‌ കടന്ന മൂന്ന് ആനകളെ അവ കടന്നുപോകുന്നതുവരെ വണ്ടി നിര്‍ത്തിയിട്ട് ലോക്കൊ പൈല‌റ്റ് സഹായിച്ചു. കൂട്ടത്തില്‍ ഒരു കുട്ടിയാനയുമുണ്ടായിരുന്നു.ലോക്കൊ പൈലറ്റിന്‍റെ ഈ പ്രവൃത്തി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്‍റെയും ശ്രദ്ധയില്‍ പെട്ടു. മന്ത്രി അത് തന്റെ ട്വി‌റ്റര്‍ അക്കൗണ്ട് വഴി ഷെയര്‍ ചെയ്‌തു.ലോക്കോ പൈല‌റ്റിന്‍റെയും മ‌റ്റ് ജീവനക്കാരുടെയും ജാഗ്രതയും കൃത്യസമയത്തെ ഇടപെടലും മൂലം മൂന്ന് ആനകളുടെ ജീവനാണ് രക്ഷിക്കാനായത്. മന്ത്രി ട്വി‌റ്ററില്‍ കുറിച്ചു.