മായക്കൊട്ടാരം’ എന്ന പുതിയ സിനിമയിൽ റിയാസ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ‘നന്മമരം സുരേഷ് കോടാലിപറമ്പൻ’ എന്ന കഥാപാത്രമായാണ് റിയാസ് എത്തുന്നത്. പിന്നാലെ തന്നെ ചാരിറ്റി പ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്നതെന്ന് ഒരു വിഭാഗം പോസ്റ്ററിനെതിരെ വിമര്‍ശനവുമായി എത്തുകയുണ്ടായി. ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍.
നിങ്ങള്‍ വിമര്‍ശിക്കുന്തോറുമാണ് പൊതുസമൂഹം എന്നെ ഏറ്റെടുക്കുന്നത്. കാരണം നിങ്ങള്‍ എന്ന് വിമര്‍ശിച്ചോ അന്ന് ഞാന്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് നല്ലോണം പൈസ ഉണ്ടാവും. അതുകൊണ്ട് വിമര്‍ശനത്തിന് ഒട്ടും കുറവ് വരുത്തണ്ട. ഇപ്പൊ നിങ്ങള്‍ വലിയൊരു ഗ്രൂപ്പുണ്ട്. നിങ്ങളില്‍ ഒരുപാട് ആളുകളുണ്ട്. ഇപ്പോള്‍ സിനിമയടക്കം ഇറക്കാന്‍ പോവുകയാണ് ആ സംഘം.
വിമര്‍ശിക്കപ്പെടേണ്ടതാണെന്നായിരുന്നു മറ്റൊരു ഭാഗത്തിന്റെ വാദം.പിരിവിട്ട് ലക്ഷങ്ങളും കോടികളും സ്വരൂപിച്ച് ആ പണമുപയോഗിച്ച് സിനിമയെടുക്കാനും അതിലൂടെ തേജോവധം ചെയ്യാനുമൊക്കെ ഇറങ്ങിയിരിക്കുന്ന ആളുകളോട്.. നിങ്ങള്‍ക്ക് ഇതൊക്കെ ഒരു ബിസിനസ് ആണ്. അഭിനയിക്കുന്നവര്‍ക്കും സംവിധായകനും നിര്‍മ്മാതാവിനും പൈസ കിട്ടും.
രോഗികള്‍ക്കുവേണ്ടി വീഡിയോ ചെയ്യുമ്ബോള്‍ എനിക്കും പൈസ കിട്ടും. ആ പണം കൊണ്ടാണ് ആ പാവങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. രോഗികള്‍ സുഖപ്പെടുന്നതും വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കുന്നതും ആ പണം കൊണ്ടാണ്. നിങ്ങള്‍ അടിച്ച് താഴെയിടുന്നതുവരെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും”, ഫിറോസ് കുന്നംപറമ്ബില്‍ വ്യക്തമാക്കി.