വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വാതുവെയ്പ് സജീവമായിരിക്കുകയാണ്

0
97
Election-2020
Election-2020

കോവിഡിന്റെ പാശ്ചാത്തലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാതുവെയ്പും മറ്റുമായി എവിടെയും ചൂടേറിയ ചര്‍ച്ചകള്‍. ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ജയപരാജയ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. സ്വന്തം മുന്നണിക്കുവേണ്ടി പന്തയം വെച്ച്‌ നിരവധി പേരാണ് രംഗത്തുള്ളത്. തങ്ങളുടെ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഓരോരുത്തരും വാതുവെയ്പില്‍ ഉറപ്പിക്കുമ്പോൾ  നാളെ കാണാമെന്നാണ് എതിര്‍മുന്നണിക്കാരുടെ മറുപടി.

voting..
voting..

വോട്ടെടുപ്പ് കഴിഞ്ഞ ശേഷം മുന്നണികള്‍ കൂട്ടിയും കിഴിച്ചും ആകാംക്ഷയോടെയാണ് ഫലത്തെ വരവേല്‍ക്കുന്നത്. പല വാര്‍ഡുകളിലും തങ്ങളുടെ കോട്ടകളില്‍ ഭൂരിപക്ഷം എത്ര വര്‍ദ്ധിക്കുമെന്ന് കണക്ക് കൂട്ടി കഴിഞ്ഞു മുന്നണികള്‍. പ്രാദേശിക ഘടകങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലുകളും കണക്കുകളും മേല്‍ ഘടകങ്ങള്‍ക്ക് കൈമാറി കഴിഞ്ഞു.

election
election

കോര്‍പ്പറേഷനിലെ മുഴുവന്‍ ഫലങ്ങളും നാളെ ഉച്ചയോടെ അറിയാനാകും. തൃശൂര്‍ എംടിഐയിലാണ് കോര്‍പ്പറേഷന്‍ ഡിവിഷനുകളുടെ വോട്ടെണ്ണല്‍. പുല്ലഴി ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ മുകുന്ദന്റെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നതോടെ 54 ഡിവിഷനിലേക്കാണ് കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. യുഡിഎഫിലും എല്‍ഡിഎഫിലും പലയിടത്തും വിമതശല്യമുണ്ട്.