ലക്ഷദ്വീപ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും ഏകദേശം 200-440 കി.മീ അകലെയുള്ള ദ്വീപസമൂഹമാണ്.ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.
ഇപ്പോളിതാ ലക്ഷദ്വീപില്‍ പുതിയ ആഴക്കടല്‍ മത്സ്യംത്തെ കണ്ടെത്തി. ജൈവവൈവിധ്യ സര്‍വേയുടെ ഭാഗമായുള്ള പ്രവര്‍ത്തനത്തിനിടെ ഗവേഷണ വിഭാഗമാണ് അപൂര്‍വയിനം മത്സ്യത്തെ കണ്ടെത്തിയത്.ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കഴിയുന്ന ആഴക്കടല്‍ കാര്‍ഡിനല്‍ വിഭാഗത്തില്‍നിന്ന് വ്യത്യസ്ത വിഭാഗത്തില്െപട്ടവയാണ് പുതിയ മത്സ്യം. എപിഗോണിഡേ കുടുംബത്തില്‍പ്പെട്ട ഇതിന് എപിഗോണസ് ഇന്‍ഡിക്കസ് എന്നാണ് പേരിട്ടിരിക്കുന്നത്. കറുത്ത നിറവും ഫ്ലൂറസന്റ് നിലയില്‍ ഉദരഭാഗവുമുള്ള മത്സ്യത്തിന് 20-50 സെ.മീ. നീളമാണുള്ളത്.