ഏറെ വിവാദമായ തിരക്കഥാ പ്രശ്നത്തിൽ കോടതി വിധി കാത്തിരുന്നു ഒടുവിൽ ഒത്തുതീർപ്പായി. ഇപ്പോൾ ഇതാ രണ്ടാമൂഴം’ ഇനി സിനിമയാക്കാനില്ലെന്ന് പ്രശസ്ത നിര്‍മാതാവ് ഗോകുലം ഗോപാലന്. സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് താനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നുള്ളത് സത്യമാണ്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി ഈ സിനിമ നിര്‍മിക്കാനില്ല. എം.ടി.വാസുദേവന്‍ നായരോട് ഇപ്പോഴും വളരെ അടുത്ത സ്നേഹബന്ധമാണ് തനിക്കുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിനയന് സംവിധാനം ചെയ്യുന്ന “പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന പുതിയ സിനിമയാണ് ഇനി മലയാളത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.