21 ആം വയസ്സില്‍ കല്യാണ കഴിക്കുന്നത് വലിയ കാര്യമൊന്നുമല്ല, നിലപാട് വ്യക്തമാക്കി താരസുന്ദരി അമേയ ഷിര്‍ദി

0
84
Ameya-Shirdi-Image
Ameya-Shirdi-Image

നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ് വിവാഹം ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും വിവാഹം നിയമപരമായ ഒരു ബന്ധമാണ്.പ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ കുടുംബവിളക്കിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അമേയ ഷിര്‍ദി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് അധികവും പങ്ക് വയ്ക്കാറുള്ളത്.എന്നാല്‍ തന്റെ കാഴ്ച്ചപ്പാടുകളും നിലപാടുകളെയും കുറിച്ചാണ് താരം ഇപ്പോള്‍ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിയ്ക്കുന്നത്.21 ആം വയസ്സില്‍ വിവാഹം കഴിക്കുന്നതിലല്ല കാര്യമെന്ന് താരം ഉറപ്പിച്ച്‌ പറയുന്നു.

Marriage
Marriage

എല്ലാവരും സ്വന്തം ആയൊരു ജോലിയും പക്വതയുള്ള പെരുമാറ്റവും നേടിയതിന് ശേഷം മാത്രം വിവാഹം കഴിക്കുക എന്നതിലാണ് കാര്യം’, എങ്കില്‍ മാത്രമേ ജീവിതമാകുന്നുള്ളൂ എന്നാണ് അമേയ പറഞ്ഞിരിക്കുന്നത്.എല്ലാ കാര്യങ്ങളും പൂർണ്ണമായും ഞാൻ ആഗ്രഹിക്കുന്നതു പോലെ മാത്രം നടക്കണം എന്ന ചിന്തയുമായി ഒരിക്കലും വിവാഹം ചെയ്യരുത്. എല്ലാ മനുഷ്യരിലും നന്മകളുള്ളതു പോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള കുറവുകളുമുണ്ടാകും. എന്നും സന്തോഷം മാത്രമേ ഉണ്ടാകൂ എന്ന തെറ്റിദ്ധാരണ മനസ്സിൽനിന്ന് മാറ്റണം. സന്തോഷവും സങ്കടവും എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വേണം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ.