മോളിവുഡിന്റെ ഗ്രാമർ താരമാണ് ഹണി റോസ് എങ്കിലും തമിഴ്-തെലുങ്ക് സിനിമാ മേഖലയിലും സജീവമാണ് താരം. 2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ടമുതല് കനവെട എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.
മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത് ഹണി റോസിനെ പ്രശസ്തയാക്കി.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്സ്, സര് സി.പി തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
എനിക്ക് ഒരു സംവിധായികയാകണമെന്ന് മോഹമുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്.
ഒരുപാട് പേരെ ഒരുമിച്ച് കണ്ട്രോള് ചെയ്യേണ്ട വലിയ ഒരു ജോലി. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാന്‍ സംവിധായകരെ നിരീക്ഷിക്കാറുണ്ട്.സിനിമ മാറിക്കൊണ്ടിരിക്കുകയാണെന്നും നല്ല കഥാപാത്രങ്ങള്‍ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയര്‍ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം നിലനില്ക്കാന് കഴിഞ്ഞതെന്നും താരം വ്യക്തമാക്കി .