ഒമാന്റെ ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഒമാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിെന്റ (െഎ.സി.സി) അംഗീകാരം ലഭിച്ചു. അമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അസോസിയേഷെന്റ ഒന്നാം നമ്ബര്‍ മൈതാനത്തിനാണ് െഎ.സി.സിയുടെ അംഗീകാരം ലഭിച്ചത്. അഫ്ഗാനിസ്താന് തങ്ങളുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഹോം വേദിയായി ഒമാനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ മാസം അവസാനത്തോടെ അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒമാനില്‍ തുടക്കമാകും. അയര്‍ലന്‍ഡുമായുള്ള ഏകദിന മത്സരം ജനുവരി 26, 29, 31 തീയതികളില്‍ അമിറാത്തില്‍ നടക്കും. ഫെബ്രുവരിയില്‍ അഫ്ഗാനിസ്താനും സിംബാബ്വെയുമായുള്ള ടെസ്റ്റ്, ട്വന്റി20 മത്സരങ്ങളും ഇവിടെ നടക്കും. രണ്ടു ടെസ്റ്റും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ഉണ്ടാവുക. യു.എ.ഇയിലും ഇന്ത്യയിലുമായി നടത്താനിരുന്ന മത്സരങ്ങളാണ് ഒമാനിലേക്കു മാറ്റിയത്.
ഒമാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അഭിമാന നിമിഷമാണ് ഇതെന്ന് ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മധു ജസ്റാണി പറഞ്ഞു. യു.എ.ഇക്കു പിന്നാലെ ടെസ്റ്റ്, ഏകദിനം, ട്വന്റി20 മത്സരങ്ങള്‍ നടത്താന്‍ അനുമതിയുള്ള രാജ്യമായി ഒമാന്‍ മാറി. ടെസ്റ്റ് മത്സരത്തിനുമുമ്ബ് ഇവിടത്തെ സിറ്റിങ് ശേഷി വര്‍ധിപ്പിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന് പദ്ധതിയുണ്ട്.