ശ്രദ്ധികേണ്ട പ്രധാനപ്പെട്ട കാര്യംമെന്തെന്നാൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുള്ളവർ സൂക്ഷിക്കുക അതെ പോലെ ഫേസ്ബുക്ക് അക്കൗണ്ടുള്ളവരും . വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് നിങ്ങളും ഇരയായേക്കാം. പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം തട്ടിപ്പുകൾക്ക് കൂടുതലും ഇരയായത്. സംസ്ഥാനത്ത് ഐജിയും ഡിവൈഎസ്പിയും മുതൽ എസ്ഐ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്.
നിങ്ങളുടെ ഇപ്പോഴുള്ള പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് തന്നെ പുതിയ അക്കൗണ്ട് തുടങ്ങുകയും അതിൽ നിന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുകയുമാണ് ആദ്യം ചെയ്യുക. ഇതിനുശേഷം മെസഞ്ചര് വഴി. അത്യാവശ്യമാണെന്നും ഉടനടി മടക്കി നൽകാമെന്നും കാട്ടി സന്ദേശമെത്തും. അടുത്ത സുഹൃത്തായതിനാൽ, പ്രത്യേകിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന വിശ്വാസം കൂടിയുള്ളതിനാൽ ചിലരെങ്കിലും അബദ്ധത്തിൽപ്പെടും. കൈയിലുള്ള പണം നഷ്ടപ്പെടുകയും ചെയ്യും. സമീപകാലത്ത് ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും ഒടുവിലായി ഐ ജി പി വിജയൻറെ പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം നടന്നത്. ഒറിജിനൽ എഫ്ബി പേജിന്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിർമിച്ചിരിക്കുന്നത്. പ്രൊഫൈൽ വിവരണങ്ങൾ ഒഴികെ എല്ലാം ഒരുപോലെ. ജനന തീയതിയായി യഥാർത്ഥ പേരിൽ നൽകിയിരിക്കുന്നത് 25 സെപ്റ്റംബർ ആണ്.
എന്നാൽ വ്യാജനിൽ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം. കഴിഞ്ഞ കുറച്ചുനാളായി നിരവധി പേർക്ക് ഐജി പി.വിജയന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്. ചിലർ പൊലീസിൽ തന്നെയുള്ള സുഹൃത്തുക്കളോട് ഇത് പങ്കുവച്ചു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥനായ പി എസ് രഘുവാണ് ഇക്കാര്യം ഐജിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഡിജിപിയുടെ കൺട്രോൾ റൂമിൽ പരാതി നൽകുകയും ചെയ്തത്.
പിന്നാലെ താൻ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ലെന്നും അതിനാൽ റിക്വസ്റ്റ് ലഭിക്കുന്നവർ സ്വീകരിക്കരുതെന്നും വ്യക്തമാക്കി ഐജി പി. വിജയൻ തന്നെ രംഗത്തെത്തി. ഐജിയുടെ പരാതിയാൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.