സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തില്‍ ധാരാളമായുള്ള ഇരുമ്ബ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തില്‍ കാണപ്പെടുന്നതിനാല്‍ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമന്‍ യുദ്ധദേവനായ മാര്‍സിന്റെ പേരാണ് പാശ്ചാത്യര്‍ ഇതിനു കൊടുത്തിരിക്കുന്നത്.
സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുമെന്ന് വാനനിരീക്ഷണ കേന്ദ്രം. ഒക്ടോബര്‍ ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുകയെന്നും. രാവിലെ അഞ്ച് വരെ കാണാമെന്നും പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ അറിയിച്ചു.
ഭൂമിയില്‍ നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക. ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്നും ഡിസംബര്‍ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തില്‍ ചന്ദ്രനിലേത് പോലെ ഉല്‍ക്കാ ഗര്‍ത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപര്‍വ്വതങ്ങള്‍, താഴ്‌വരകള്‍, മരുഭൂമികള്‍, ഭൂമിക്കു സമാനമായി ധ്രുവങ്ങളില്‍ മഞ്ഞുപാളികള്‍ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്.
അറിയപ്പെടുന്നതില്‍ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പര്‍വ്വതം ചൊവ്വയിലെ ഒളിമ്ബസ് മോണ്‍സ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാര്‍ദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉല്‍ക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു.